കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ് . പച്ചില വളവ് ഭാഗത്തു റോഡിൻറെ ഒരു വശം കൊക്കയാണ്. തെരുവുവിളക്കുകൾ പ്രകാശിക്കാതിരിക്കുകയും കരാറുകാർ സ്ഥാപിച്ച സൂചകങ്ങളുടെ അപര്യപ്തതയും എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ വെളിച്ചവും അപകടസാധ്യത വർധിപ്പിക്കുന്നു. എംസി റോഡിലെയും സ്ഥിതി വത്യസ്ഥമല്ല മിക്ക ഗ്രാമപ്രദേശങ്ങളിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല