Asian Metro News

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച് യൂസഫലിയുടെ വാക്കുകൾ

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച് യൂസഫലിയുടെ വാക്കുകൾ

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച് യൂസഫലിയുടെ വാക്കുകൾ
April 12
10:05 2021

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച് യൂസഫലിയുടെ വാക്കുകൾ

“ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ’. ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരിൽ കാണാൻ വരുന്നവരോടും ഫോണിലൂടെ വിവരങ്ങൾ തേടിയവരോടും പറഞ്ഞതാണിത്,

കടവന്ത്രയിലെ വീട്ടിൽ നിന്നും ലേക് ഷോർ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ ഉണ്ടായത്. അപകടകരമായ അവസ്ഥയിൽ പൈലറ്റിന്റെ മനഃസാന്നിധ്യം ആണ് വലിയൊരു അപകടം ഒഴിവാക്കിയത്. ദേശീയപാതയ്ക്ക് സമീപം ചതുപ്പു നിലത്ത് ആയിരുന്നു ഹെലികോപ്ടർ ഇറക്കിയത്. ഹെലികോപ്ടറിന്‍റെ ലീഫ് മതിലിനോട് ചേർന്ന് നിൽക്കുകയും ചെയ്തു. ചതുപ്പു നിലത്ത് ദൈവം കൊണ്ടുപോയി ഇറക്കുകയായിരുന്നു’ എന്ന് യൂസഫലി പറയുന്നു

കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അപകടം. ഹെലികോപ്ടറിലുണ്ടായിരുന്ന യൂസഫലിക്കും ഭാര്യക്കും ഭാഗ്യവശാൽ പ്രത്യേകിച്ച് പരിക്കുകൾ ഒന്നും ഉണ്ടായില്ല.  എന്നാൽ ഹെലികോപ്ടർ ഇടിച്ചിറക്കിയപ്പോൾ യൂസഫലിക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു യൂസഫലി ഇന്ന് പുലർച്ചെയാണ് യുഎഇയിലേക്ക് മടങ്ങിയത്. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ ആയിരുന്നു യാത്ര. യൂസഫലിയുടെ തുടർചികിത്സ അബുദാബിയിൽ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ അപകടമുണ്ടായ ഹെലികോപ്റ്റർ പനങ്ങാട്ടെ ചതിപ്പു നിലത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്.  ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.

ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്ടർ.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment