Asian Metro News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി
April 12
05:33 2021

ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം 4.18ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ അല്‍പം വിശ്രമത്തിനു ശേഷം 5.10 ന് പമ്പയില്‍ നിന്ന് ഇളയമകന്‍ കബീര്‍ ആരിഫിനോടൊപ്പം ഇരുമുടി നിറച്ചു. തുടര്‍ന്ന് ഇരുമുടിക്കെട്ടുമേന്തിയാണ് മല ചവിട്ടിയത്. സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ഇവര്‍ ശബരീശ ദര്‍ശനത്തിനെത്തിയത്.

വഴിയില്‍ മലയിറങ്ങിവന്ന അയ്യപ്പന്മാരോട് കുശലാന്വേഷണം നടത്തിയും ഫോട്ടോ എടുത്തുമാണ് ഗവര്‍ണര്‍ മല ചവിട്ടിയത്. 6.35 ന് മരക്കൂട്ടത്ത് എത്തിയ ഗവര്‍ണര്‍ 7.18ന് വലിയ നടപ്പന്തലിലെത്തി. ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ വലിയ നടപ്പന്തലിനു മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു.

പടിപൂജയ്ക്ക് ശേഷം 8.17 ന് ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി കലിയുഗവരദ ദര്‍ശനം നടത്തി. എല്ലാ നടകളിലും ദര്‍ശനം നടത്തിയ ശേഷം അയ്യപ്പ സന്നിധിയില്‍ ഹരിവരാസനം കേള്‍ക്കുന്നതിനായി മടങ്ങി എത്തി. 8.52ന് ആരംഭിച്ച ഹരിവരാസനം ചൊല്ലി നട അടച്ച ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലേക്കു മടങ്ങിയത്.

ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെയും ദര്‍ശനം നടത്തും. ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ മടങ്ങും.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment