യു.ഡി.എഫ് സ്ഥാനാർഥി ആർ.രശ്മിയുടെ ഇന്നത്തെ സ്വീകരണ പരിപാടി കുളക്കട പഞ്ചായത്തിലെ കുറ്ററയിൽ നിന്നും ആരംഭിച്ച് ആവേശ്വജലമായ സ്വീകരണമാണ് നൽകിയത്.
രാവിലെ 9 മണിക്ക് തുടങ്ങിയ സ്വീകരണത്തിൽ നിറയെ പ്രവർത്തകരും നേതാക്കളും ജനങ്ങളും പങ്കാളികളായി. 45 സ്ഥലങ്ങൾ പിന്നിട്ട സ്വീകരണങ്ങളിൽ സ്ഥാനാർത്ഥിയെ രണ്ട് കൈയ്യും നീട്ടി വോട്ടർ മാർ സ്വീകരിച്ചു. സ്വന്തം പഞ്ചായത്തിലെ സ്വീകരണം എന്നുള്ള പ്രത്യേകത കൂടി ഇന്നത്തെ സ്വീകരണനത്തിന് ഉണ്ട്.
സ്വീകരണം ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്വീകരണത്തിന്റെ സമാപനം പാത്തലയിൽ നടന്നു.
യോഗത്തിൽ പൊടിയൻ വർഗീസ്,പി.ഹരികുമാർ,ബേബി പടിഞ്ഞാറ്റിൻകര, ഒ.രാജൻ, നടുക്കുന്നിൽ വിജയൻ,വെണ്ടാർ തുളസീധരൻ പിള്ള,പ്രവീൺ,ശ്യം,വെണ്ടാർ സോമശേഖരൻ,നന്ദകുമാർ,കുളക്കടരാജു,പാത്തല രാഘവൻ,നെല്ലിവിള വർഗീസ്, ബാലചന്ദ്രൻ നായർ,സജിത്ത്,പെരുംകുളം സജിത്ത്,ദിലീപ് പെരുംകുളം,സജയ് തങ്കച്ചൻ, കുളക്കട, അനിൽ അനീഷ് പെരുംകുളം,ഗണേഷ്,വിഷ്ണു,ജയകൃഷ്ണൻഅതുൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി വോട്ടഭ്യർത്ഥിച്ചു കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും കോളനികളും സന്ദർശിച്ചു.
