ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നുവെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കർഷകരുടെ വേദന കണ്ട് കയ്യുംകെട്ടി മാറി നിൽക്കുന്ന ഒരു സർക്കാർ ആയിരിക്കില്ല യു.ഡി.എഫ് സർക്കാർ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കർഷകരിൽ ഏറെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കൊപ്പം യു.ഡി.എഫ് ഉണ്ട്. ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്നു ഒഴിവാക്കുന്നതിന് ശുപാർശ ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013ൽ മന്ത്രിസഭാ യോഗത്തിലൂടെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് അട്ടിമറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്.
കർഷകരുടെ വേദന കണ്ട് കയ്യുംകെട്ടി മാറി നിൽക്കുന്ന ഒരു സർക്കാർ ആയിരിക്കില്ല യു.ഡി.എഫ് സർക്കാർ. കേരളത്തിലെ കർഷകരിൽ ഏറെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കൊപ്പം യു.ഡി.എഫ് ഉണ്ട്.
ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്നു ഒഴിവാക്കുന്നതിന് ശുപാർശ ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013ൽ മന്ത്രിസഭാ യോഗത്തിലൂടെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് അട്ടിമറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ലക്ഷകണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ബഫർസോണിൽ ഉൾപ്പെടുത്തുക വഴി കേരളത്തിലെ മലയോര കർഷക സമൂഹത്തെ ദുരിതത്തിലാക്കി.