എട്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം
ഭാര്യവീട്ടിലേക്കു പോയ പോയ യുവാവിന് നേരിടേണ്ടി വന്നത് ദാരുണമായ സംഭവം. ഇദ്ദേഹത്തിന് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയമാണ്. എട്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കിടപ്പറയിൽ വച്ചാണ് ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്
വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞപ്പോൾ ഭാര്യ തന്റെ സ്വർണ്ണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇയാൾ തിരികെ ചെന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. എന്നാൽ വീണ്ടും അവർ വീടുവിട്ടു പോയി
ഗോവിന്ദ കുമാറും വിഭവ കുമാരിയും തമ്മിലെ വിവാഹം എട്ടുമാസം മുൻപായിരുന്നു. ഉത്തർ പ്രദേശിലെ രാംപൂർ എന്ന സ്ഥലത്താണ് സംഭവം. ഭാര്യ രണ്ടാമതും പോയത് അവരുടെ വീട്ടിലേക്ക് തന്നെയാണ്. കൂട്ടിക്കൊണ്ടുവരാൻ വേണ്ടിയാണ് ഭർത്താവ് അവിടെ പോയത്
ഗോപാൽഗഞ്ചിലെ ഉച്ച്കാഗോൺ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ജംസാദി ഗ്രാമത്തിലാണ് ഗോവിന്ദ് കുമാർ താമസിക്കുന്നത്. ഭാര്യയുടെ വീട്ടിൽ ചെന്ന ശേഷം ഇവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ശേഷം കിടപ്പറയിലേക്ക് ഇരുവരും ഒന്നിച്ചു ഉറങ്ങാൻ പോവുകയായിരുന്നു
ഭാര്യ രാത്രിയിൽ ഭർത്താവിനെ ആക്രമിക്കുകയും സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തു. ശേഷം ഇവർ സ്ഥലത്തു നിന്നും ഇറങ്ങിയോടി
യുവാവിനെ അടുത്തുള്ള ഗോപാൽഗഞ്ച് സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു