Asian Metro News

ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായ പരാതി.

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായ പരാതി.

ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായ പരാതി.
March 26
07:55 2021

ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായ പരാതി. പതിനൊന്നുപേരുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പലര്‍ക്കും പണം പിന്‍വലിച്ചതായി സന്ദേശമെത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അപര്‍ണയ്ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച ഇരുപതിനായിരം രൂപയാണ് നഷ്ടമായത്. പതിനായിരം രൂപ വീതം രണ്ട് തവണയായി അക്കൗണ്ടില്‍ നിന്ന് അഞ്ജാതന്‍ പിന്‍വലിച്ചു. എ.ടി.എം കാര്‍ഡ് വഴി പണം പിന്‍വലിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എ.ടി.എം കാര്‍ഡോ പിന്‍നമ്ബറോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് അപര്‍ണ നല്‍കിയിട്ടുള്ള മൊഴി.

വടകര പുതിയാപ്പ് മലയില്‍ തോമസിന് നാല്‍പതിനായിരം രൂപയാണ് നഷ്ടമായത്. പതിനായിരം വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. എ.ടി.എം കാര്‍ഡിന്റെ വിവരങ്ങളും പിന്‍നമ്ബരും ചോര്‍ത്തിയുള്ള തട്ടിപ്പെന്നാണ് പൊലീസ് നിഗമനം. സാങ്കേതിക വിദഗ്ധരുള്‍പ്പെടെയുള്ള സംഘം ഇതിന് പിന്നിലുണ്ടെന്നും വ്യക്തം. പതിനൊന്ന് പരാതികളാണ് വടകര സ്റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുള്ളത്. കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ കൂടുതല്‍ ഇടങ്ങളില്‍ പലര്‍ക്കും പണം നഷ്ടമായെന്നും വിവരമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment