Asian Metro News

കിടപ്പറയിൽ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

കിടപ്പറയിൽ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കിടപ്പറയിൽ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
March 26
07:51 2021

എട്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം

ഭാര്യവീട്ടിലേക്കു പോയ പോയ യുവാവിന് നേരിടേണ്ടി വന്നത് ദാരുണമായ സംഭവം.  ഇദ്ദേഹത്തിന് നഷ്‌ടമായത്‌ സ്വന്തം ജനനേന്ദ്രിയമാണ്. എട്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കിടപ്പറയിൽ വച്ചാണ് ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്

വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞപ്പോൾ ഭാര്യ തന്റെ സ്വർണ്ണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇയാൾ തിരികെ ചെന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. എന്നാൽ വീണ്ടും അവർ വീടുവിട്ടു പോയി

ഗോവിന്ദ കുമാറും വിഭവ കുമാരിയും തമ്മിലെ വിവാഹം എട്ടുമാസം മുൻപായിരുന്നു. ഉത്തർ പ്രദേശിലെ രാംപൂർ എന്ന സ്ഥലത്താണ് സംഭവം. ഭാര്യ രണ്ടാമതും പോയത് അവരുടെ വീട്ടിലേക്ക് തന്നെയാണ്. കൂട്ടിക്കൊണ്ടുവരാൻ വേണ്ടിയാണ് ഭർത്താവ് അവിടെ പോയത്

ഗോപാൽഗഞ്ചിലെ ഉച്ച്കാഗോൺ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ജംസാദി ഗ്രാമത്തിലാണ് ഗോവിന്ദ് കുമാർ താമസിക്കുന്നത്. ഭാര്യയുടെ വീട്ടിൽ ചെന്ന ശേഷം ഇവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ശേഷം കിടപ്പറയിലേക്ക് ഇരുവരും ഒന്നിച്ചു ഉറങ്ങാൻ പോവുകയായിരുന്നു

ഭാര്യ രാത്രിയിൽ ഭർത്താവിനെ ആക്രമിക്കുകയും സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തു. ശേഷം ഇവർ സ്ഥലത്തു നിന്നും ഇറങ്ങിയോടി

യുവാവിനെ അടുത്തുള്ള ഗോപാൽഗഞ്ച് സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment