ഗായകന് ജയരാജ് നാരായണന് യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു

March 26
05:29
2021
തൃപ്പൂണിത്തുറ: മലയാളി ഗായകന് ജയരാജ് നാരായണന് യു.എസിലെ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന് കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.
സംസ്കാരം പിന്നീട്. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. 14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന് ഗാനാലാപന രംഗത്തേക്ക് വരുന്നത്.
ക്ലാസിക്കല്‍ ഭക്തി ഗാനരംഗത്ത് അറിയപ്പെടുന്ന ഗായകനാണ് ജയരാജ് നാരായണന്. 1996 ലെ ഏഷ്യാനെറ്റ് വോയ്സ് ഓഫ് ദി വീക്കില്‍ ജേതാവായിരുന്നു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളില്‍ കച്ചേരികളിലൂടെ പ്രസിദ്ധനാണ്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment