മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; രണ്ടു മരണം

മുംബൈ: മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. രണ്ടു രോഗികള്‍ മരിച്ചു. ഡ്രീംസ് മാള്‍ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
സംഭവസമയം 70ല്‍ അധികം രോഗികള്‍ ഇവിടെയുണ്ടായിരുന്നുവെന്നും രണ്ടുപേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി ഇരുപത്തിരണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തില്‍ ആരും മരിച്ചില്ലെന്നും കൊവിഡ് ബാധിച്ചു മരിച്ചവരാണ് ഇവിടെയുണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ പറഞ്ഞു.
ഏഴ് പേര് വെന്റിലേറ്ററിലാണെന്നും 70 പേരെ മറ്റ് ആശുപത്രിയിലേക്കു മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപിടിത്തമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment