Asian Metro News

Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ

 Breaking News
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...

Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ

Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ
March 26
07:34 2021

Johnson master memories | മലയാളിയുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾക്ക് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്

മലയാള സിനിമാ സംഗീത ശാഖയിൽ എക്കാലത്തും  തലയെടുപ്പോടെ നിൽക്കുന്ന സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാ ഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും. ഇന്ന് ജോൺസൻ മാസ്റ്ററുടെ 68-ാം ജന്മവാർഷിക ദിനം.

ജോൺസൺ മാസ്റ്ററുടെ സംഗീതത്തിന് അത്രമേൽ ആഴവും പരപ്പും ഉണ്ടായിരുന്നു. സിനിമാ വ്യവസായത്തിൽ തന്നെ ഏറ്റവും മൂല്യമുള്ള സംഗീത സംവിധായകരിൽ ഒരാളായിരുന്നു ജോൺസൺ. സംഗീതത്തിന് മനുഷ്യഭാവങ്ങളെ അതി തീവ്രമാക്കാനും നമ്മുടെ ചുറ്റുപാടിനെ തന്നെ സ്വാധീനിക്കാനും കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

“നല്ല സംഗീതത്തിന് വാക്കുകളേക്കാളും ദൃശ്യങ്ങളെക്കാളുമൊക്കെ സംവേദനശേഷിയുണ്ട്. അപ്പോൾ സംഗീതം സിനിമയുടെ ജീവനാഡിയായി മാറും”, ഒരിക്കൽ അദ്ദേഹം പറഞ്ഞു.

പശ്ചാത്തല സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാളിയാണ് ജോൺസൺ. 1994-ൽ പൊന്തൻമാട എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. അന്ന് അവാർഡ് നൽകിയ ജൂറി പൊന്തൻമാടയിലെ ഒരേയൊരു ഗാനത്തെ എടുത്തു പരാമർശിക്കുകയും പാശ്ചാത്യ സംഗീതത്തെയും നാടൻ സംഗീത പാരമ്പര്യത്തെയും വിളക്കിച്ചേർക്കാനുള്ള ജോൺസന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷവും ‘സുകൃതം’ എന്ന ചലച്ചിത്രത്തിനു വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ജോൺസൺ കരസ്ഥമാക്കി. അതോടെ ഈ വിഭാഗത്തിൽ രണ്ട് തവണ അവാർഡ് വാങ്ങുന്ന ഏക മലയാളിയായി ജോൺസൺ.  അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ജോൺസണ് രണ്ടു തവണയും പശ്ചാത്തല സംഗീതത്തിനാണ് അത് ലഭിച്ചത്. പലപ്പോഴും ഗാനങ്ങൾക്ക് ഈണം പകരുന്നതിനേക്കാൾ ക്രിയാത്മകമായി തോന്നാറുള്ളത് പശ്ചാത്തല സംഗീതം ചെയ്യുമ്പോഴാണെന്ന് ജോൺസൺ തന്നെ പറഞ്ഞിട്ടുണ്ട്.

ജോൺസൺ പശ്ചാത്തല സംഗീതത്തെ സമീപിക്കുന്ന രീതി തന്നെ വ്യത്യസ്തതകൾ നിറഞ്ഞതാണ്. സിനിമയുടെ തിരക്കഥയെയും കഥയെയും കഥാപാത്രങ്ങളെയും സമ്പൂർണമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സിനിമകളിൽ പശ്ചാത്തല സംഗീതം പ്രവർത്തിക്കുക. പലപ്പോഴും ആ സംഗീതം കാണികൾ വെറുതെ കേൾക്കുകയല്ല, അനുഭവിക്കുക കൂടിയാണ് ചെയ്യുന്നത്.

ജോൺസൺ ആദ്യം സംഗീതസംവിധാനം നിർവഹിച്ചത് 1981-ൽ പുറത്തിറങ്ങിയ ‘ഇണയെത്തേടി’ എന്ന ചിത്രത്തിന് വേണ്ടിയാണ്. പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തീർന്ന ജൈത്രയാത്രയുടെ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

അക്കാലത്തെ പ്രധാനപ്പെട്ട ചലച്ചിത്ര സംവിധായകരായ പദ്മരാജൻ, ഭരതൻ, ടി വി ചന്ദ്രൻ, മോഹൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, ജയരാജ് തുടങ്ങിയവരെല്ലാം പശ്ചാത്തല സംഗീതം നിർവഹിക്കാൻ വീണ്ടും വീണ്ടും ജോൺസൺ മാസ്റ്ററെ തേടിയെത്തിയതിൽ ഒട്ടും അത്ഭുതമില്ല. ഈ ചിത്രങ്ങളിലൊക്കെ അതിമനോഹരങ്ങളായ ഗാനങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തത്സമയം സംഗീത പരിപാടികൾ സംവിധാനം ചെയ്യാനുള്ള ജോൺസൺ മാസ്റ്ററുടെ വൈഭവവും എടുത്തു പറയേണ്ടതുണ്ട്. സ്റ്റുഡിയോയിൽ ഓർക്കസ്ട്രയെ നിയന്ത്രിക്കുന്നതുപോലെ നിസാരമല്ല ഒരു തത്സമയ പരിപാടിയിൽ ആ വെല്ലുവിളി ഏറ്റെടുക്കുന്നത്. സിനിമയിലൂടെ സാധ്യമായ ജനപ്രിയ സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ അതിൽ സാധ്യമായ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മലയാളിയുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ ഇന്നും സവിശേഷമായ സ്ഥാനം നേടുന്നത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment