കോട്ടയം പാറത്തോട്ടില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം.

March 26
07:11
2021
പാറത്തോട്: കോട്ടയം പാറത്തോട്ടില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു. പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി. ജോര്‍ജ് മടങ്ങി.
പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടു തവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോര്‍ജ് അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍, സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നു പോയതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജനപക്ഷം പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment