Asian Metro News

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച 12കാരന് പൊള്ളലേറ്റ് ദാരുണാന്ത്യം

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച 12കാരന് പൊള്ളലേറ്റ് ദാരുണാന്ത്യം

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച 12കാരന് പൊള്ളലേറ്റ് ദാരുണാന്ത്യം
March 24
13:51 2021

വീഡിയോയിൽ കാണിച്ചതു പോലെ മണ്ണെണ്ണ തലയിലൂടെ ഒഴിച്ചശേഷം കത്രിക ഉപയോഗിച്ച് മുടിവെച്ചാൻ ശ്രമിക്കുന്നതിനിടെയാണ് ശിവനാരായണന് പൊള്ളലേറ്റത്.

തിരുവനന്തപുരം; യൂട്യൂബിലെ സാഹസിക രംഗങ്ങൾ അനുസരിക്കാൻ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണൻ എന്ന 12 വയസുകാരനാണ് പൊള്ളലേറ്റു മരിച്ചത്. തികൊളുത്തി മുടി വെട്ടുന്ന യുട്യൂബിലെ സാഹസിക വീഡിയോ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിവനാരായണന് പൊള്ളലേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെങ്ങാനൂർ വി പി എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ശിവനാരായണൻ വീഡിയോയിലെ ദൃശ്യങ്ങൾ അനുകരിച്ച് തീകൊളുത്തിയ ശേഷം മുടിവെച്ചാൻ ശ്രമിച്ചത്. വീഡിയോയിൽ കാണിച്ചതു പോലെ മണ്ണെണ്ണ തലയിലൂടെ ഒഴിച്ചശേഷം കത്രിക ഉപയോഗിച്ച്

ഓൺലൈൻ ക്ലാസിനു വേണ്ടിയാണ് കുട്ടിക്കു മൊബൈൽ ഉപയോഗിക്കാൻ നൽകിയത്. എന്നാൽ ക്ലാസ് ഇല്ലാത്ത സമയങ്ങളിൽ ശിവനാരായണൻ യൂട്യൂബ വീഡിയോ കാണുന്നത് പതിവായിരുന്നു. സാഹസിക വീഡിയോകൾ ഇഷ്ടപ്പെട്ടിരുന്നയാളാണ് ശിവനാരായണൻ. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മൂമ്മയും സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അകത്തെ മുറിയിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ ദേഹമാസകലം തീപിടിച്ച നിലയിലാണ് ശിവനാരായണനെ അമ്മൂമ്മയും സഹോദരനും കണ്ടെത്തിയത്.

ഇവരുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ വളരെ വേഗത്തിൽ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ 75 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ നിലയിലായിരുന്ന ശിവനാരായണൻ രാത്രിയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംഭവത്തെക്കുറിച്ച് വെങ്ങാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അച്ഛന് മദ്യവും ഭക്ഷണവും വാങ്ങി നൽകി സൽക്കരിച്ച ശേഷം മകൾ തീ കൊളുത്തി കൊന്ന സംഭവം ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ പാർക്ക് സൈറസിന് സമീപം ക്രിസ്റ്റഫർ റോഡ് സ്വദേശിനിയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് ഞായറാഴ്ച രാത്രി യുവതി അച്ഛനെയും കൂട്ടി ചുറ്റാൻ ഇറങ്ങിയിരുന്നു. പുറത്ത് നിന്നും അത്താഴം കഴിക്കാനായിരുന്നു യാത്ര.

ഒന്നിച്ച് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അച്ഛന് മദ്യവും മകൾ വാങ്ങിനൽകി. ഇതിനു ശേഷം സ്റ്റ്രാൻഡ് റോഡിലുള്ള ചഡ്പൽ ഘട്ടിലേക്കെത്തി. ഹൂഗ്ലീ നദി തീരത്തെത്തി ഒരു ബഞ്ചിൽ ഇരുന്ന് ഇരുവരും കാര്യങ്ങൾ സംസാരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഉറങ്ങിപ്പോയി. ആ സമയത്താണ് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിറ്റിവിയിലും പതിഞ്ഞിട്ടുണ്ട്.

ഒരു ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിതാവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മകൾ, ഇയാളുടെ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ‘യുവതി കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ മരിച്ചിരുന്നു. ഇതിന് ശേഷം പിതാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മാനസിക പീഡനവും പതിവായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. എന്നാൽ വിവാഹജീവിതം തകർന്ന് ഇവർ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയതോടെ പീഡനങ്ങൾ വീണ്ടും ആരംഭിച്ചു’ യുവതിയുടെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment