Asian Metro News

കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം; പുതിയ പാഠങ്ങൾ പകർന്നു നൽകിയ കാലം

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം; പുതിയ പാഠങ്ങൾ പകർന്നു നൽകിയ കാലം

കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം; പുതിയ പാഠങ്ങൾ പകർന്നു നൽകിയ കാലം
March 24
06:34 2021

മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും ലോക്ക് ഡൗണ്‍ നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ ഒരുവർഷം സാധാരണ നിലയിലായിട്ടില്ല.

ന്യൂഡൽഹി/ തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23ന് വൈകിട്ട് അഞ്ചിന് വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക പ്രഖ്യാപനം. അതിര്‍ത്തികളെല്ലാം ആദ്യം ഏഴ് ദിവസത്തേക്ക് അടച്ചു. പിറ്റേന്ന് 24ന് പ്രധാനമന്ത്രി 21ദിവസത്തേക്ക് രാജ്യത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും ലോക്ക് ഡൗണ്‍ നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ ഒരുവർഷം സാധാരണ നിലയിലായിട്ടില്ല.

ഇന്ത്യയില്‍ 500 പേര്‍ക്ക്‌ കോവിഡ്‌ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത അവസ്‌ഥയിലായിരുന്നു ലോക്ക്‌ഡൗണ്‍ പ്രഖ്യാപനം. 130 കോടി ജനങ്ങളെ വീട്ടകങ്ങളിലേക്ക്‌ ഒതുക്കുന്ന ലോക്ക്‌ഡൗണ്‍ ലോകത്തു തന്നെ സമാനതയില്ലാത്തതായിരുന്നു.  കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൈനയില്‍ കോവിഡ്‌ രോഗം പടര്‍ന്നു പിടിക്കുന്ന സമയത്തു തന്നെ കേരളത്തില്‍ ഒരു രോഗിയെത്തിയിരുന്നു. പിന്നീട്‌ രോഗം അധികം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ല. ഈ സമയത്ത്‌ അമേരിക്കയിലും ഇറ്റലിയിലും മറ്റും രോഗം പടര്‍ന്നു പിടിക്കുകയും ആയിരങ്ങള്‍ മരിച്ചു വിഴുകയുമായിരുന്നു. രോഗബാധ തടയാന്‍ രാജ്യത്തെ അടച്ചിടുക എന്നതു മാത്രമേ ചെയ്യാനുള്ളൂ എന്ന അവസ്‌ഥയിലാണ്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ 25 മുതല്‍ 23 ദിവസത്തേക്ക്‌ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ 70 ദിവസം വരെ നീണ്ടു. പിന്നീട്‌ ജൂണ്‍ ഒന്നു മുതല്‍ ലോക്ക്‌ഡൗണിന്റെ തീവ്രത കുറച്ചുകൊണ്ടു വന്നു. അണ്‍ലോക്ക്‌ എന്നു പേരിട്ട ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്‌. അണ്‍ലോക്ക്‌-10 എന്ന ഘട്ടത്തിലാണ്‌ ഇപ്പോള്‍ രാജ്യം. ഏപ്രില്‍ ഒന്നിന്‌ അണ്‍ലോക്ക്‌ 11 ആരംഭിക്കും.

അടച്ചിട്ട് വീട്ടിലിരിക്കുന്നതുമായി പൊരുത്തപ്പെടാൻ ആളുകൾ നന്നേ ബുദ്ധിമുട്ടി. കോവിഡ് പാടെ മാറുമെന്ന് പ്രതീക്ഷിച്ചല്ല,​ മറിച്ച്‌ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനും അതുമായി പൊരുത്തപ്പെടാനും മാത്രമായിരുന്നു ലോക്ക്ഡൗൺ. അത് ഫലം കണ്ടു. സാനിറ്റൈസറും മാസ്ക്കും ജീവിതത്തിന്റെ ഭാഗമായി മാറി. ലോക്ക്ഡൗൺ കഴിഞ്ഞതോടെ പുതിയ മനുഷ്യരായാണ് ഓരോരുത്തരും പുറത്തിറങ്ങിയത്. കോവിഡിനൊപ്പം ജീവിക്കാനും എല്ലാവരും പഠിച്ചു.

എന്നാൽ അത്ര സുഖകരമായിരുന്നില്ല പലര്‍ക്കും കോവിഡ് കാലം. പലരുടെയും ജോലി നഷ്ടമായി. ദിവസവേതനക്കാർക്ക് വരുമാനമില്ലാതായി. ഇനി എന്ത് എന്ന നിലയിൽ ഭാവി ചോദ്യ ചിഹ്നമായി നിന്നു. കോവിഡും ലോക്ക്‌ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം വളരെ വലുതായിരുന്നു. ലോക്ക്‌ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ ലക്ഷക്കണക്കിന്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വദേശത്തേക്കുള്ള യാത്രയ്‌ക്ക്‌ ഇറങ്ങിത്തിരിച്ചത്‌ രാജ്യത്തെയാകെ ഞെട്ടിച്ച വന്‍ പലായനമായിരുന്നു. കടകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും മറ്റും അടച്ചതോടെ ജോലിയില്ലാതായ ഈ തൊഴിലാളികള്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. വാണിജ്യ-വ്യാപാര രംഗം നിശ്ചലമായതോടെ മധ്യവര്‍ഗക്കാരും വരുമാനം കുറഞ്ഞവരുമെല്ലാം ബുദ്ധിമുട്ടിലായി. കേരളത്തില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യക്കിറ്റ്‌ നല്‍കിയതു പോലെയുള്ള പദ്ധതികള്‍ ജനങ്ങളില്‍ വലിയൊരു പങ്കിനെ പട്ടിണിയില്‍ നിന്ന്‌ രക്ഷിച്ചു എന്നു പറയാം.

പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ ജനങ്ങള്‍. ലോക്ക് ഡൗണ്‍ ഒരാണ്ട് പിന്നിടുമ്പോൾ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഇനിയൊരു ലോക്ക് ഡൗണ്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. കോവിഡ് വാക്‌സിന്‍ എത്തിയതോടെ കോവിഡിനെ പൊരുതി തോല്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ഓരോരുത്തരും.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment