Asian Metro News

അമ്മച്ചിയെ കണ്ടാല്‍ 55 വയസ്സേ തോന്നൂ; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുല്‍ ഗാന്ധി

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

അമ്മച്ചിയെ കണ്ടാല്‍ 55 വയസ്സേ തോന്നൂ; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുല്‍ ഗാന്ധി

അമ്മച്ചിയെ കണ്ടാല്‍ 55 വയസ്സേ തോന്നൂ; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുല്‍ ഗാന്ധി
March 24
06:30 2021

ഉഴവൂര്‍ : സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓര്‍മിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉഴവൂരില്‍ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികില്‍ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുല്‍ ഗാന്ധി കണ്ടത്. പിന്നെ കാര്‍ നിര്‍ത്തി ഇരുവരോടും സംസാരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് കണ്ടുമുട്ടലിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

തനിക്ക് 72 വയസ്സായെന്ന് അന്നമ്മ പറഞ്ഞു , തനിക്ക് 86 എന്ന് ഏലിക്കുട്ടിയും. എന്നാല്‍ അന്നമ്മയെ കണ്ടാല്‍ 55 വയസ്സേ തോന്നൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്പോഴും ഓര്‍ക്കും നേരില്‍ കാണാന്‍ കഴിയുമോന്നു. കാണാന്‍ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുല്‍ ഇടപെട്ടു: അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്ബോള്‍ ഇതിലും ചെറുപ്പമാകണം. രാഹുല്‍ കാറിന് പുറത്തിറങ്ങി, രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച്‌ ഉമ്മ വച്ചു. അമ്മ സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.

അമ്മച്ചി എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹത്തിന് പ്രായമോ, ജാതിയോ, നിറമോ അതിരുകളോ ഇല്ലെന്ന് ഓര്‍മിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും രാഹുല്‍ നന്ദി പറയുകയും ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment