കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. മുൻ എംഎൽഎയും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ്. സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും പാർട്ടിയിലെ ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി പറഞ്ഞു.
1991ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഐസിസി അംഗമായും രാഷ്ട്രീയകാര്യ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.