40 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ:
പാലക്കാട്: അനധികൃതമായി വിൽപ്പന നടത്താൻ കാറിൽ കടത്തിയ 40 ലിറ്റർ വിദേശമദ്യം പോലീസ് പിടികൂടി. ചിറ്റൂർ, അത്തിക്കോട്, നെല്ലുത്തുപ്പാറ സ്വദേശി അരുൺ വ : 37 നെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ടൗൺ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പിടികൂടിയത്.
ഇന്നലെ രാത്രി പാലക്കാട് IMA ജംഗ്ഷനിൽ വെച്ചാണ് കാർ പിടികൂടിയത്. അരലിറ്ററിൻ്റെ 80 കുപ്പി ബ്രാണ്ടിയാണ് അനധികൃത വിൽപ്പനക്കായി കാറിൽ കടത്തിയത്.
യഥാർത്ഥ വിലയേക്കാൾ അമിത ലാഭം ഈടാക്കിയാണ് വില്പന നടത്തുന്നത്. ബിവറേജ് സ്റ്റാഫുകളുടെ ഒത്താശയോടെയാണ് ഇത്രയും അധികം മദ്യം അനധികൃതമായി ബ്ലാക്കിൽ നൽകിയതെന്ന് അറിവായിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ഊർജ്ജിതമാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ , പാലക്കാട് DySP V. K. രാജു എന്നിവരുടെ നേതൃത്വത്തിൽ , പാലക്കാട് സൗത്ത് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, CP0 സജീന്ദ്രൻ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, K. അഹമ്മദ് കബീർ, R. രാജീദ്, S.ഷനോസ് എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.