പട്ടാമ്പി : എസ് വൈ എസ് പട്ടാമ്പി സോൺ ദഅവ ഡയറക്ടറേറ്റ് നേതൃത്വത്തിൽ വനിതാ പഠനവേദിയായ റൗളത്തുൽ ഖുർആൻ ഒന്നാം സെമസ്റ്റർ സമാപനത്തിന്റെ ഭാഗമായി ആത്മീയ കുടുംബ സംഗമം നടത്തി.
പട്ടാമ്പി യൂത്ത് സ്ക്വയറിൽ നടന്ന സംഗമം സോൺ പ്രസിഡന്റ് ടി അബ്ദുൽ ഹക്കീം ബുഖാരി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ടി യു അഹമ്മദ് ബദരി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഊഫ് അൽ ബുഖാരി ഉൽബോധനവും പ്രാർത്ഥനയും നടത്തി. ഫിനാൻസ് സെക്രട്ടറി സയ്യിദ് അബ്ദുൽ ബാസിത് മുതുതല,
ദഅവ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി വല്ലപ്പുഴ, സാംസ്കാരിക സെക്രട്ടറി റിയാസ് കരിമ്പുള്ളി, സാന്ത്വനം സെക്രട്ടറി അൻസാർ കരിമ്പുള്ളി സംസാരിച്ചു. ജനറൽ സെക്രട്ടറി കെ എസ് ഉമർ അൽ ഹസനി കാരക്കാട് സ്വാഗതവും മീഡിയ സെക്രട്ടറി യുഎ റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു