Asian Metro News

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം

 Breaking News
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...
  • ഡോ.പുനലൂർ സോമരാജന് കരുതൽ ധർമ്മ അവാർഡ് കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി ചേർന്ന് നടത്തിയ കരുണയുടെ കരുതൽ പരിപാടിയിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്‌റ്റിയും, ഓർഫനേജ്...

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം
March 05
08:41 2021

കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും നിർദേശം. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യമുണ്ട്. പുതിയ വോട്ടർമാർക്കുൾപ്പെടെ ഇത് വഴി പേര് ചേർക്കാം എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.

  • നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുമ്ബ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19 ആണ്.

2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ ലൂടെ തന്നെയാണ് പേര് ചേർക്കേണ്ടത്. പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കൽ തുടരാവുന്നതാണ്.മാർച്ച് 10 ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സു തികയുന്ന എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അർഹരായ എല്ലാവരും പട്ടികയിൽ പേര് ചേർക്കാനും വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും ഈ അവസരം ഉപയോഗപ്പെടുത്താം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment