കൊട്ടാരക്കര: നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായി റിലയൻസ് ജിയോ കൊട്ടാരക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂവായിരം മാസ്കുകൾ വിതരണം ചെയ്തു. കൊല്ലം റൂറൽ എസ്.പി കെ.ബി.രവിയ്ക്ക് ബ്രാഞ്ച് മാനേജർ അഭിലാഷ്, ബിസിനസ് മാനേജർ അഖിൽരാജ് പല്ലിശേരി എന്നിവർ ചേർന്ന് മാസ്ക് കൈമാറി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇത് വിതരണം ചെയ്യുമെന്ന് എസ്.പി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുൻപും ജിയോയുടെ വകയായി മാസ്കും സാനിട്ടൈസറും വിതരണം ചെയ്തിരുന്നു.
