സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് : സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി അപേക്ഷ ക്ഷണിക്കുന്നു

March 04
16:42
2021
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കപ്പെടുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സേവനത്തില്‍ വിരമിച്ച പോലീസ്/സൈനിക/അര്‍ദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, 18 വയസ്സ് പൂര്‍ത്തീകരിച്ച മുന്‍ സ്റ്റുഡന്റ് പോലീസ് / എന്‍.സി.സി കേഡറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ, സേവന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുന്‍പാകെ 07.03.2021 തീയതിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
There are no comments at the moment, do you want to add one?
Write a comment