മുണ്ടക്കൽ പ്രദേശങ്ങളിൽ രാത്രികാലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ എറിഞ്ഞും അല്ലാതെയും നശിപ്പിക്കുന്നത് പതിവാകുന്നു.

കൊല്ലം : പോളയത്തോട് റെയിൽവേ ഗേറ്റിൽ നിന്ന് വലത്തോട്ട് പോകുന്ന വഴിയിൽ എ. ജി. ചർച്ചിന് സമീപം പാർക്ക് ചെയ്യുന്ന വാഹനങ്ങളെ രാത്രികാലത്ത് എറിഞ്ഞും അല്ലാതെയും നശിപ്പിക്കുന്നത് പതിവാകുന്നു.
രണ്ടു ദിവസം മുൻപ് അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ മിറർ കാറിൽ നിന്ന് വേർപെട്ട് തൂങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഓട്ടോയുടെയും കാറിന്റെയും ഗ്ലാസുകൾ തകർക്കപ്പെട്ടിരുന്നു. കാറിന്റെ വൈപ്പർ ബ്ലേഡുകളും ഒടിച്ചു കളഞ്ഞിരുന്നു.
കാർ ഉടമ അപ്പോൾത്തന്നെ ഈസ്റ്റ് സി ഐ യെ കണ്ട് പരാതി നൽകുകയും ഉടൻ തന്നെ എസ് ഐ മാരായ സമ്പത്ത്, ദിൽജിത്, വൈശാഖ് എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ഈസ്റ്റ് സ്റ്റേഷൻ പി ആർ ഒ സുരേഷ് എ. ജി.ചർച്ചിലെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നയിടത്തിന്റെ ഒരു വശം എ ജി ചർച്ചും മറുവശത്തു കെട്ടിടം പണികളും ആയതിനാൽ താമസക്കാരില്ലാത്തത് സാമൂഹ്യ വിരുദ്ധർക്ക് തുണയാകുന്നുണ്ട്.
മുണ്ടക്കലിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു മുൻപും ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുണ്ടക്കൽ പ്രദേശങ്ങളിൽ രാത്രികാല പെട്രോളിംഗ് വർധിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
There are no comments at the moment, do you want to add one?
Write a comment