Asian Metro News

സിനിമാച്ചൂടിന് നാളെ കൊടിയിറക്കം

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

സിനിമാച്ചൂടിന് നാളെ കൊടിയിറക്കം

സിനിമാച്ചൂടിന് നാളെ കൊടിയിറക്കം
March 03
09:33 2021

പാലക്കാട് : ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ പാലക്കാടിൻറെ മണ്ണിൽ കൊടിയിറക്കം . തിരുവനന്തപുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം , കണ്ണൂർ ജില്ലകളിലെ പതിപ്പുകൾക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത് . കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത് .യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ എണ്ണായിരം പ്രതിനിധികൾക്കായി 30 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് പ്രദർശിപ്പിച്ചത് .

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേളയിൽ പുറം ദേശങ്ങളിൽ നിന്നുള്ള അതിഥികൾ ഓൺലൈനായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തതും ചലച്ചിത്ര പ്രേമികൾക്ക് നവ്യാനുഭവമായി.
ചിത്രങ്ങൾക്കു റിസർവേഷൻ സൗകര്യവും സീറ്റകലവും ഓരോ പ്രദർശനത്തിന് ശേഷം തിയേറ്റർ ശുചീകരണവും പാലിച്ചതിലൂടെ രജത ജൂബിലി മേള കരുതലിന്റെ മേള കൂടിയായി.

ലോക സിനിമയ്‌ക്കൊപ്പം മലയാള ചിത്രങ്ങളും മേളയുടെ ആവേശക്കാഴ്ചയായി. ചുരുളിയും ഹാസ്യവുമായിരുന്നു ഇത്തവണത്തെ മല്‌സര ചിത്രങ്ങളിലെ മലയാളി സാന്നിധ്യങ്ങൾ . ബിരിയാണി ,വാസന്തി , അറ്റെൻഷൻ പ്ലീസ് , മ്യൂസിക്കൽ ചെയർ , ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയ മലയാള ചിത്രങ്ങൾ നാല് മേഖലകളും നിറഞ്ഞ സദസുകളിലായിരുന്നു പ്രദർശിപ്പിച്ചത് . ദി മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ , വൈഫ് ഓഫ് എ സ്‌പൈ , നൈറ്റ് ഓഫ് ദി കിങ്സ് , ദി വെയ്സ്റ്റ് ലാൻഡ്,ഡിയർ കോമ്രേഡ്സ് ,ക്വോ വാഡിസ് ഐഡ,കോസ ,പിഗ് തുടങ്ങിയ ലോക സിനിമകൾ പ്രേക്ഷക ഹൃദയം കീഴടക്കി. അതിൽ ഡിയർ കോമ്രേഡ്സ് , കോസ ,പിഗ് എന്നിവയുടെ പുനഃ പ്രദർശനങ്ങൾ ഇന്നുണ്ടാകും .

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment