നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ പഴയമുഖങ്ങൾ ആകരുതെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പഴയമുഖങ്ങൾ ആകരുതെന്നും യുവാക്കൾക്കും യുവതികൾക്കും പ്രാമുഖ്യം നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിജയസാധ്യത മാത്രമായിരിക്കണം സ്ഥാനാർഥിത്വത്തിൻറെ മാനദണ്ഡമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
യുഡിഎഫിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂർത്തിയാകുമെന്നും അതിനു ശേഷം സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിഷയം തുറന്നുകാട്ടാൻ യുഡിഎഫിൻറെ നേതൃത്വത്തിൽ രണ്ട് പ്രചാരണജാഥകൾ സംഘടിപ്പിക്കും.
കാസർഗോഡ് നിന്നും ടി.എൻ. പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകൾക്ക് നേതൃത്വം നൽകും. ജാഥ അഞ്ചിന് എറണാകുളത്ത് സമാപിക്കും. കൂടാതെ ഫെബ്രുവരി 27ന് നടക്കുന്ന തീരദേശ ഹർത്താലിന് പിന്തുണ നൽകാനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
മാണി സി. കാപ്പനെ ഘടകക്ഷിയാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഫെബ്രുവരി 28ന് വീണ്ടും യുഡിഎഫ് യോഗം ചേരും.
There are no comments at the moment, do you want to add one?
Write a comment