രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.

പുതുശ്ശേരി : രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊർണൂർ സ്വദേശികളെ ഡാൻസാഫ് സ്ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി പുതുശ്ശേരി , നാഷണൽ ഹൈവേയിൽ ITI ക്കു സമീപത്ത് വച്ച് പിടികൂടി.
ഷൊർണൂർ നെടുങ്ങോട്ടൂർ സ്വദേശി ശെന്തിൽകുമാർ, വ : 21, മുണ്ടായ സ്വദേശി വിപിൻ, വ : 21 എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്
പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊർണ്ണൂർ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി R. വിശ്വനാഥ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കസബ സബ് ഇൻസ്പെക്ടർ ചിത്തരഞ്ജൻ, G.B ശ്യാംകുമാർ, CPO മാരായ മുവാദ് , മുരുകൻ, ഹോം ഗാർഡ് മോഹൻ ദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T.R. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു K. അഹമ്മദ് കബീർ, ദിലീപ്, R. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
There are no comments at the moment, do you want to add one?
Write a comment