ശമ്പള പരിഷ്കരണം; കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. എംഡി ബിജു പ്രഭാകറുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചത്.
ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും തീരുമാനം. കെ സ്വിഫ്റ്റ്, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ കബളിപ്പിക്കൽ ഒത്തുതീർപ്പിനു തയാറല്ലെന്ന് ടിഡിഎഫും ബിഎംഎസും നിലപാട് അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നിർദേശത്തെ തുടർന്നാണ് സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയത്. എന്നാൽ, ചർച്ചയിൽ കെ സ്വിഫ്റ്റിൽ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയാതെ വന്നതും ശമ്പള പരിഷ്കരണ ചർച്ച മാർച്ചിൽ നടത്താമെന്ന വാദത്തോട് തൊഴിലാളികൾ യോജിച്ചില്ല.
അതേസമയം, രണ്ട് കാര്യങ്ങൾക്കുമേലുള്ള ആശങ്കകളും പരിഹരിക്കപ്പെട്ടതായി കെഎസ്ആർടിഇഎ വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment