തിരുവനന്തപുരം : എൻസിപിയിൽ നിന്ന് പുറത്തുപോയ മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് കാപ്പന്റെ പുതിയ പാർട്ടിയുടെ പേര്. തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കാപ്പൻ പാർട്ടി പ്രഖ്യാപനം നടത്തിയത്.
കാപ്പൻ തന്നെയാണ് പാർട്ടിയുടെ പ്രസിഡന്റ്. ബാബു കാർത്തികേയൻ ജനറൽ സെക്രട്ടറിയായിരിക്കും.
നേരത്തെ എൽഡിഎഫ് വിട്ട കാപ്പൻ യുഡിഎഫിൽ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എൻസികെയെ ഘടകകക്ഷിയായി യുഡിഎഫിൽ ഉൾപ്പെടുത്തണമെന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചതായി കാപ്പൻ പറഞ്ഞു