ജമ്മുവിൽ പോലീസുകാർക്ക് നേരെ വെടിവെപ്പ് : രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

February 19
10:19
2021
ശ്രീനഗർ: ജമ്മുവിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ശ്രീനഗറിലെ ബർസുള്ളയിൽ ഭീകരർ നടത്തിയ ആക്രമണത്തിലാണ് പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടത്.
ഒരു ചായക്കടയിൽ നിൽക്കുകയായിരുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അതെ സമയം ഭീകര സംഘടനയായ ‘ദി റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് രംഗത്തെത്തി . പാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്ക്കർ ഇ ത്വയ്ബയുടെ മറ്റൊരു വിഭാഗിമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment