Asian Metro News

ജലസുരക്ഷാ ദിനം ആചരിച്ച് ഗുരുവായൂർ ഫയര്‍‌സ്റ്റേഷൻ

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

ജലസുരക്ഷാ ദിനം ആചരിച്ച് ഗുരുവായൂർ ഫയര്‍‌സ്റ്റേഷൻ

ജലസുരക്ഷാ ദിനം ആചരിച്ച് ഗുരുവായൂർ ഫയര്‍‌സ്റ്റേഷൻ
February 19
07:10 2021

തൃശൂർ : സുരക്ഷിത കേരളം എന്ന ആശയത്തിന്റെ ഭാഗമായി ഗുരുവായൂർ ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ജല സുരക്ഷാദിനം ആചരിച്ചു. ഗുരുവായൂർ-കുന്ദംകുളം റോഡിൽ ചാട്ടുകുളത്താണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് ജലാശയ അപകടങ്ങൾ മൂലമാണ്. പ്രളയവും വിവിധ ജലാശയ ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും വർധിച്ചു വരുന്ന ജലാശയ അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുമാണ് അഗ്നിശമന സേനാ എല്ലാമാസവും മൂന്നാമത്തെ ചൊവ്വാഴ്ച ജലസുരക്ഷാ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 16ന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ ഓൺലൈൻ പാസിംഗ് ഔട്ട് നടന്നതിനാലാണ് മോക്ക്ഡ്രില്ല് ഫെബ്രുവരി 17ന് (ബുധൻ) നടത്തിയത്. ജലാശയ അപകടത്തിൽപ്പെട്ട ഒരാളെ എങ്ങനെ രക്ഷിച്ച് കരയിൽ എത്തിക്കാമെന്നും എങ്ങനെ ഫസ്റ്റെയ്ഡ് നൽകാമെന്നുമാണ് മോക്ക് ഡ്രില്ലിലൂടെ നൽകിയ പരിശീലനങ്ങൾ. രാവിലെ 9 മണി മുതൽ 11 മണി വരെ രണ്ട് തവണകളായാണ് മോക്ക്ഡ്രിൽ നടത്തിയത്. അഞ്ച് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരും ഏഴ് സിവിൽ ഡിഫൻസ് അംഗങ്ങളുമായിരുന്നു മോക്ക്ഡ്രില്ലിൽ ഉണ്ടായിരുന്നത്. ഒരു ഡിങ്കിയും മറ്റ് ആവശ്യമായ ലൈഫ് ജാക്കറ്റുകളും, ലൈഫ് ബോയ്, റോപ്പുകളും ഓറുകളും ഉപയോഗിച്ചാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.

ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന മോക്ക്ഡ്രില്ലിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ഡി) റെജി കുമാർ, മറ്റ് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ വിപിൻ, അനീഷ് കുമാർ, സുമേഷ് എന്നിവരും സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പോസ്റ്റ് വാർഡൻ സുഹൈൽ ബഷീർ, മറ്റ് സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രബീഷ്, മുഹമ്മദ് മുഹ്സിൻ, ഷാക്കിർ, വിസ്മയ, അഞ്ജന തുടങ്ങിയവരും പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment