ഫാസ് ടാഗില്ല ; ടോളിൽ കുരുങ്ങി വാഹനങ്ങൾ

February 16
06:48
2021
തൃശൂർ: ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയതോടെ ട്രോളുകളിൽ വാഹനങ്ങളുടെ നീണ്ട നിര. പാലിയേക്കരയിലും കുമ്പളത്തും ടോളിൽ കുരുങ്ങി വാഹനങ്ങൾളുടെ നീണ്ട നിരയാണ് കാണാനാകുന്നത്.
ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നു. ഇവർക്ക് പ്രത്യേക ഗേറ്റും ഇല്ല. കൂടാതെ, പ്രവർത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധിക തുക നൽകണം. ഫാസ് ടാഗില്ലാത്തവർ ഫാസ്ടാഗ് ഗേറ്റുകളിലൂടെ പ്രവേശിച്ചാൽ ഇരട്ടി തുകയാണ് നൽകേണ്ടി വരുക.
ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവർക്ക് 105 രൂപയാണെങ്കിൽ ഇല്ലാത്തവർ 210 രൂപ നൽകണം. ഫാസ്റ്റാഗ് വാലറ്റിൽ മിനിമം തുക വേണമെന്ന് നിർബന്ധമില്ല, എന്നാൽ നെഗറ്റീവ് ബാലൻസ് ആകരുത് എന്നും നിർദേശമുണ്ട്.
There are no comments at the moment, do you want to add one?
Write a comment