ഇടവേള ബാബുവും രമേശ് പിഷാരടിയും കോൺഗ്രസിലേക്ക്

February 16
12:38
2021
ഹരിപ്പാട് : സിനിമ താരങ്ങളായ ഇടവേള ബാബുവും രമേശ് പിഷാരടിയും കോൺഗ്രസിലേക്ക്. ഹരിപ്പാട് ഐശ്വര്യ കേരളയാത്രയിൽ അംഗത്വം സ്വീകരിക്കും.കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാകും രമേഷ് പിഷാരടി അംഗത്വം സ്വീകരിക്കുക.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചർച്ച നടത്തി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ ചലച്ചിത്ര താരങ്ങൾ കോൺഗ്രസിലേക്ക് എത്തുകയാണ് . കഴിഞ്ഞ ദിവസം മേജർ രവിയും ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തിരുന്നു.ഹൈബി ഈഡൻ, ശബരിനാഥ് , പിസി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് പിഷാരഡി കോൺഗ്രസിൽ എത്തുന്നത്.
There are no comments at the moment, do you want to add one?
Write a comment