ചെന്നൈ: തമിഴ്നാട്ടിൽ വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് അപകടം. അപകടത്തിൽ 8 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരുടെ പരിക്ക് ഗുരുതരമാണ്. അതേസമയം അപകട കാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
