Asian Metro News

മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം; കെ സുധാകരൻ മാപ്പു പറയണം: മന്ത്രി എ കെ ബാലൻ

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം; കെ സുധാകരൻ മാപ്പു പറയണം: മന്ത്രി എ കെ ബാലൻ

മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം; കെ സുധാകരൻ മാപ്പു പറയണം: മന്ത്രി എ കെ ബാലൻ
February 05
06:43 2021

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ മാപ്പു പറയണമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ വ്യാഴാഴ്ച ഗാന്ധി സ്മൃതി മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

‘ചെത്തുകാരന്റെ മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു, ഹെലികോപ്ടറിൽ സഞ്ചരിക്കുന്നു’ എന്ന കെ സുധാകരന്റെ പരാമർശം ഒരു കോൺഗ്രസുകാരനും ഇത് അംഗീകരിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഷാനിമോൾ ഉസ്മാൻ വേദനയോടെ സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ചു. അവരെയും അപമാനിക്കുകയാണ്. കെ സുധാകരനെപ്പോലുള്ളവരെ വച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കഴിയുമോ.

കോവിഡ് പ്രതിസന്ധിക്കാലത്ത് ഇന്ത്യയിൽ വികസനത്തിനും ക്ഷേമത്തിനും മാതൃക കാട്ടാൻ ഈ ചെത്തുകാരന്റെ മകന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. വർഗസമരം നടത്തുന്ന തൊഴിലാളി വർഗത്തിൽ ജനിക്കുകയെന്നത് ഏതൊരു കമ്യൂണിസ്റ്റുകാരനും അഭിമാനമാണ്. തൃശൂരിലെ അന്തിക്കാട്ടും ആലപ്പുഴ ജില്ലയിലും നടന്ന ഐതിഹാസികമായ ചെത്തുതൊഴിലാളി സമരങ്ങൾ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പകർന്ന ഊർജം ചെറുതല്ല. ചെത്തുതൊഴിലാളിയായി ജനിച്ചത് മോശമാണെന്ന് കേരളത്തിലെ പൊതു സമൂഹം പറയില്ല.

ഗാന്ധിജിയുടെ ആദർശങ്ങൾക്കും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കുമെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. ഗാന്ധിജി ഉയർത്തിപ്പിടിച്ച ഉത്തമ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ട കാലഘട്ടമാണിത്. ഗാന്ധിജിയെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയും ചരിത്രത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നു.

ഗാന്ധിജിയുടെ മൂല്യങ്ങൾ സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമ്‌ബോൾ ഓർക്കേണ്ട ഒരു കാര്യം, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അയിത്തോച്ചാടനം. ദൃഷ്ടിയിൽ കണ്ടാൽ അയിത്തമുള്ളൊരു കാലത്ത് അയിത്തോച്ചാടനം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുകയാണ് മഹാത്മാഗാന്ധി ചെയ്തത്. പാവപ്പെട്ട പട്ടികജാതി-പട്ടികവർഗ- പിന്നോക്കക്കാരെയും ഒഴിവാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ലെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. എല്ലാ വിഭാഗങ്ങളെയും സ്വാതന്ത്ര്യ സമരത്തിൽ കോർത്തിണക്കുന്ന ഘട്ടത്തിൽ അതിൽ നിന്ന് ആരും വിട്ടു പോകാൻ പാടില്ലെന്നതു കൊണ്ടാണ് അധഃസ്ഥിത വിഭാഗത്തിന്റെ പ്രശ്‌നം മനസ്സിലാക്കി അയിത്തോച്ചാടനത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കിയത്.

കേരളത്തിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രവർത്തിച്ച, ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ ജനകീയമാക്കിയ നേതാവാണ് കൃഷ്ണസ്വാമി അയ്യർ. ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സംസ്‌കരിച്ച മനസ്സിന്റെ ഉടമകളായിരിക്കണം. അതിനു പകരം വളരെ മോശമായ പരാമർശം നടത്താൻ ഒരു കോൺഗ്രസ് പ്രവർത്തകന് എങ്ങനെ നാവു പൊങ്ങുന്നു ആ പരാമർശം എന്നെ ഏറെ വിഷമിപ്പിച്ചു.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ എന്റെ സീനിയറായി പഠിച്ചൊരാളായിരുന്നു കെ സുധാകരൻ. അദ്ദേഹത്തിന് പണ്ട് ഈ മനസ്സുണ്ടായിരുന്നില്ല. ഈ മാറ്റത്തിനു പിന്നിൽ ഒരു ദുഷിച്ച മനസ്സുണ്ട്. അത് അദ്ദേഹത്തിന് മാത്രമാണോ ഉള്ളതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് മന്ത്രി ബാലൻ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment