വയനാട് : റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി വയനാട് RTO ശ്രീ S മനോജ്, RTO എൻഫോഴ്സ്മെന്റ് ശ്രീ N താങ്കരാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി കൽപ്പറ്റയിൽ വാഹന പരോശോധന നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ സുധിൻ ഗോപി, അജിത്കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ശ്രീ ഗോപീകൃഷ്ണൻ, സുനീഷ്,റെജി,അൻസാർ, ഉണ്ണികൃഷ്ണൻ, സുമേഷ്,പോലീസിൽ നിന്നു CI ശ്രീ CA അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം,SI ശ്രീ ജെയിംസ് ASI ശ്രീ അഷ്റഫ് പോലീസ് കോൺസ്റ്റബിൾമാരായ ശ്രീ എൽദോ, രതീഷ്, ജിതിൻ എന്നിവർ പങ്കെടുത്തു. നിരവധി നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു…. ഇനി വരുന്ന ഒരാഴ്ച വയനാട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായുള്ള വാഹന പരിശോധന തുടരും
