തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6356 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂർ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂർ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസർകോട് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 78 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി.
എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂർ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂർ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസർകോട് 84 എന്നിങ്ങനേയാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂർ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 1308, പത്തനംതിട്ട 234, ആലപ്പുഴ 359, കോട്ടയം 341, ഇടുക്കി 76, എറണാകുളം 909, തൃശൂർ 559, പാലക്കാട് 254, മലപ്പുറം 554, കോഴിക്കോട് 790, വയനാട് 49, കണ്ണൂർ 286, കാസർകോട് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.