Asian Metro News

മികവിന്റെ കേന്ദ്രങ്ങളായി അഞ്ച് പൊതു വിദ്യാലയങ്ങൾ കൂടി ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

മികവിന്റെ കേന്ദ്രങ്ങളായി അഞ്ച് പൊതു വിദ്യാലയങ്ങൾ കൂടി ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

മികവിന്റെ കേന്ദ്രങ്ങളായി അഞ്ച് പൊതു വിദ്യാലയങ്ങൾ കൂടി ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി നിർവ്വഹിക്കും
February 03
13:22 2021

വയനാട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ ശനിയാഴ്ച (ഫെബ്രുവരി 6 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയല്‍ ജിഎല്‍.പി.എസ്. എന്നീ സ്‌കൂള്‍ കെട്ടിടങ്ങളാണ് പുതുമോടിയണിഞ്ഞത്. രാവിലെ 10 ന് നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍തല പരിപാടികളില്‍ ബന്ധപ്പെട്ട എം.എല്‍.എ മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നിയോജക മണ്ഡലത്തില്‍ ഒന്നു വീതം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസി പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിച്ചത്. ഹയര്‍ സെക്കന്ററി ബ്ലോക്ക്, ഹൈസ്‌കൂള്‍ ബ്ലോക്ക്, എന്നിവയുള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടതാണ് പദ്ധതി. 15 ക്ലാസ്മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഡൈനിംഗ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, ടോയ്‌ലറ്റുകള്‍ എന്നിവയാണ് പുതുതായി നിര്‍മ്മിച്ചത്. ഒ.ആര്‍ കേളു എം.എല്‍.എ അനുവദിച്ച 85 ലക്ഷം രൂപ വിനിയോഗിച്ചുള്ള വികസന പദ്ധതികളും അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച 2 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ 8 ക്ലാസ് മുറികള്‍ കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ്, സ്റ്റാഫ് റൂം, ടോയ്‌ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വിദ്യാലയത്തില്‍ കിഫ്ബ് ഫണ്ടില്‍ നിന്നും അനുവദിച്ച 3 കോടി രൂപവിനിയോഗിച്ചുള്ള കെട്ടിടം ഹൈസ്‌കൂള്‍ ബ്ലോക്കിനായി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് മാനന്തവാടി, തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. നാല് ക്ലാസ് മുറികള്‍ ഡൈനിംഗ് ഹാള്‍, സ്റ്റേജ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി.

സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച 1 കോടി രൂപയുടെ കെട്ടിടമാണ് അമ്പലവയല്‍ ഗവ. എല്‍. പി. സ്‌കൂൡ പൂര്‍ത്തിയാക്കിയത് , 4 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് റൂം സ്റ്റാഫ് റൂം ടോയ്‌ലറ്റുകള്‍ എന്നിവയുള്‍പ്പെട്ട കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്.

പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വൈത്തിരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂൡ പുതുതായി നിര്‍മ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തിന് മൂന്ന് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെട്ടതാണ് പദ്ധതി.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment