പാലക്കാട് / പട്ടാമ്പി : റോഡ് സുരക്ഷ മാസാചരണം ; മോട്ടോർ വാഹന വകുപ്പ് പട്ടാമ്പി ബോധവൽക്കരണങ്ങൾ ഊർജ്ജിതമാക്കി.
ചടങ്ങുകൾ രാജീവ് എം വി ഐ ഉദ്ഘാടനം ചെയ്തു. ബിജു എം വി ഐ , എ എം വി ഐ മാരായ അഷ്റഫ് സൂർപ്പിൽ, അജയൻ, അബ്ദുൽ കരീം ചാലിൽ, ഷാനവാസ് ഖാൻ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി, ദിനേനയുള്ള ബോധവത്ക്കരണ ക്ളാസുകൾ, നൈറ്റ് ചെക്കിങ്, തുടങ്ങിയവയാണ് പ്രധാനമായും ശക്തമാക്കിയത്, അനധികൃതമായി പാർക്ക് ചെയ്ത 35 വാഹനങ്ങൾക്കെതിരെയും ഹെൽമെറ്റ് ധരിക്കാത്ത 50 ഡ്രൈവർമാർക്കെതിരെയും കൂളിംഗ് ഫിലിം ഒട്ടിച്ച 35 വാഹനങ്ങൾ ഉൾപ്പെടെ 250 വാഹനങ്ങൾക്കെതിരെ വിവിധ തരത്തിലുള്ള കേസുകൾ എടുത്തു. ഒരു ലക്ഷത്തോളം രൂപ സ്പോട്ട് ഫൈൻ ആയി പിരിച്ചെടുത്തു
