ആൾമാറാട്ടവും തിരിമറിയും; അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയില്‍ ആള്‍മാറാട്ടവും തിരിമറിയും: അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ തിരുവനന്തപുരം -മംഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി ബസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും ബോണ്ട് സര്‍വിസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരിമറി നടത്തിയ സംഭവത്തിലും അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നുള്ള സര്‍വിസില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെ.ടി. ശ്രീരാജ്, വി.എം. ബിജീഷ് എന്നിവര്‍ മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ എം.സന്ദീപ് എന്ന മറ്റൊരു കണ്ടക്ടറുമായി ചുമതല വെച്ചുമാറിയതിനും എന്നാല്‍, രേഖകളില്‍ ബിജീഷിെന്റ പേര് എഴുതിച്ചേര്ത്തതിനുമാണ് നടപടി. കൊല്ലം വിജിലന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.
കാട്ടാക്കട യൂനിറ്റിലെ ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്നതിലും കാഷ് കൗണ്ടറില്‍ പണം അടച്ചതിലുമുണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മറ്റ് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവല്‍ കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വില്പന നടത്തുന്നതിനുവേണ്ടി കണ്ടക്ടര്‍മാരായ എ. അജി, എം. സെയ്ദ് കുഞ്ഞ് എന്നിവരെ യൂനിറ്റ് ഒാഫിസര്‍ ചുമതലപ്പെടുത്തിയിരുന്നു. കണ്ടക്ടര്‍മാര്‍ ക്രമം തെറ്റിയാണ് കാര്‍ഡുകള്‍ വില്പന നടത്തിയതെന്നും 15 ദിവസം വരെ പണം കൈയില്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
There are no comments at the moment, do you want to add one?
Write a comment