തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂർ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂർ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസർഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 811, കോഴിക്കോട് 802, കൊല്ലം 684, പത്തനംതിട്ട 499, ആലപ്പുഴ 510, തൃശൂർ 510, കോട്ടയം 447, മലപ്പുറം 400, തിരുവനന്തപുരം 268, കണ്ണൂർ 241, പാലക്കാട് 117, വയനാട് 180, ഇടുക്കി 167, കാസർഗോഡ് 89 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, എറണാകുളം 9, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂർ 5, ഇടുക്കി 4, പാലക്കാട്, കാസർഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 471, കൊല്ലം 430, പത്തനംതിട്ട 297, ആലപ്പുഴ 394, കോട്ടയം 1415, ഇടുക്കി 154, എറണാകുളം 826, തൃശൂർ 524, പാലക്കാട് 865, മലപ്പുറം 422, കോഴിക്കോട് 744, വയനാട് 237, കണ്ണൂർ 220, കാസർഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,48,476 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.