പാലക്കാട് : അസോസിയേഷൻ ഓഫ് കേരള ഗവ കോളേജ് ടീച്ചേഴ്സ് പട്ടാമ്പി യൂണിറ്റ് സമ്മേളനം പട്ടാമ്പി ഗവ. കോളേജിൽ നടന്നു. ജില്ലാ സെക്രട്ടറി ഡോ. ബാലസുബ്രഹ്മണ്യൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം സി അലിക്കുട്ടി സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രജിത സി ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന യൂണിറ്റ് അംഗവും ഷൊർണ്ണൂർ പോളിടെക്നിക്കിലെ ഫിസിക്സ് അധ്യാപകനുമായ ഡോ.പി കെ ഷെക്കീബിന് ചടങ്ങിൽ യാത്രയപ്പ് നൽകി യാത്രയയപ്പ് സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ഡോ. സിപി ചിത്രഭാനു ഉദ്ഘാടനം ചെയ്തു പി ഹരിദാസൻ അധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളായി സീജ എച്ച് (സെക്രട്ടറി) പ്രസാദ് സി വി (പ്രസിഡന്റ് ) താഹിറ പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
