സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയിൽ

കൊച്ചി : സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫെഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട്.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്നു ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ഹിറ സെന്റര്‍ ജനറല്‍ മാനേജര്‍ വി.ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സര്‍ക്കാര്‍ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment