പാലക്കാട് / പള്ളിപ്പുറം: പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻറ്റിന്റെ നേതൃത്വത്തിൽ വായനശാലയുടെ വൈസ് പ്രസിസറും, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി വാസുദേവനെ വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വായനശാല അങ്കണത്തിൽ നടന്ന ചടങ്ങ് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ടി ആർ വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി ടി രാമചന്ദ്രൻ അനുസ്മരിച്ചു സംസാരിച്ചു. ചടങ്ങിൽ കത്തി നിൽക്കുന്ന കർഷക സമരത്തിന്റെ കാലികപ്രസക്തിയെക്കുറിച്ച് ” കർഷക സമരത്തിന്റെ വസ്തുതയും രാഷ്ട്രീയവും ” എന്ന വിഷയം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ: രവി പ്രകാശ് പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി പി സുധീർ സ്വാഗതവും, ജോ സെക്രട്ടറി എ പി ശശി നന്ദിയും പറഞ്ഞു.
