വാഹന മോഷണം: പ്രതികൾ പിടിയിൽ

എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി വിശദമായി അന്വേഷിച്ചതിൽ മോഷണ ബൈക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. (1) തിരുവനന്തപുരം ആറ്റിപ്ര കുളത്തൂർ എസ്.എൻ.എം ലൈബ്രറിക്ക് സമീപം ശരണ്യ ഭവനിൽ കൊച്ചുള്ളൂർ റോഡ് ഗാർഡൻസ് എന്ന സ്ഥലത്ത് ചന്തവിളവീട്ടിൽ അഭിറാം(23) (2) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ ഹയാത്ത് ലീമാൻ പള്ളിക്ക് സമീപം പാറവിള വീട്ടിൽ സൽമാൻ എസ് ഹുസൈൻ(18) (3) നെടുവത്തൂർ ഈഴക്കാല ജംക്ഷന് സമീപം പള്ളത്ത് വീട്ടിൽ അഭിഷന്ത്(24) എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളെ 21.01.2021 ൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി രണ്ടാം പ്രതിക്കും രണ്ടാം പ്രതി മൂന്നാം പ്രതിയായ അഭിഷന്തിനും മോഷണ ബൈക്ക് കൈമാറുകയായിരുന്നു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ടതിനെ തുടർന്ന് കസ്റ്റഡയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ എഞ്ചിൽ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രതികൾ മൂന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷണ മുതൽ ആണെന്നുള്ള അറിവോടെയാണ് തുശ്ചമായ വിലക്ക് വാങ്ങി ഉപയോഗിച്ചിരുന്നത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment