വെടി നിർത്തൽ കരാർ ലംഘനം; ഇന്ത്യൻ ജവാന് വീരമൃത്യു

January 22
06:12
2021
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. ഹവിൽദാർ നിർമ്മൽ സിംഗ് ധീരനായ സൈനികനായിരുന്നുവെന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി
There are no comments at the moment, do you want to add one?
Write a comment