എഴുകോൺ : 2020 ഡിസംബർ 23-ാം തീയതി എഴുകോൺ കാക്കക്കോട്ടൂർ വച്ച് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയുടെ മാല കവർച്ച ചെയ്ത സംഭവം യുവതിയുടെ മാതാവ് ഏർപ്പാട് ചെയ്ത ക്വട്ടേഷൻ സംഘമാണെന്ന് വെളിവായി. ഈ കേസിന്റെ അന്വേഷണത്തിൻ സംഭവം നടന്ന ദിവസം കൃത്യത്തിൽ പങ്കെടുത്ത ഷെബിൻഷാ, വികാസ്, ഷെബിൻ എന്നീ മൂന്ന് പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസ് തിരിച്ചറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ യുവതിയുടെ മാതാവായ കേരളപുരം കല്ലൂർവിള വീട്ടിൽ റംലത്ത് മകൾ 48 വയസുള്ള നജി ഒളിവിൽ പോകുകയായിരുന്നു. യുവതിയുടെ രണ്ടാം ഭർത്താവായ തൃശൂർ സ്വദേശി ജോബിൻ നജിതയുടെ ചെലവിലാണ് കഴിഞ്ഞ് വന്നിരുന്നത്. ജോലിക്കും മറ്റും പോകാതെ ആഢംബര ജീവിതം മകളും മരുമകനും ചേർന്ന് നയിച്ചതിനെ തുടർന്ന് മാതാവ് ജോബിനെ ജോലിക്ക് പോകാത്തതിന് വഴക്ക് പറയുകയും ഇതിനെ തുടർന്ന് റോബിൻ നജിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മാലപറിക്കുന്നതിനും ജോബിനെ ഉപദ്രവിക്കുന്നതിനും ക്വട്ടേഷൻ ഏൽപിക്കുവാൻ തീരുമാനിച്ചത്. സംഭവത്തിന് ശേഷം വിവിധ ജില്ലകളിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽകഴിഞ്ഞ് വരികയായിരുന്ന നജിയെ എഴുകോൺ സി.ഐ. ശിവപ്രസാദ്, എസ്.ഐ.ബാബുക്കുറുപ്പ്, എ.എസ്.ഐ ആഷിർ കോഹൂർ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിബു.എസ്.വി, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
