പീഡനത്തിനിരയായ കന്യാസ്ത്രീയെ ആക്ഷേപിച്ചു; പി.സി.ജോർജിന് നിയമസഭയുടെ ശാസന

തിരുവനന്തപുരം : പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന് നിയമസഭയുടെ ശാസന. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് ശാസന. എത്തിക്സ് കമ്മിറ്റി ശുപാര്‍ശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് പി.സി.ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
നിയമസഭയുടെ നടപടി ആദരവോടെ സ്വീകരിക്കുന്നതായി എംഎല്‍എ പറഞ്ഞു. സഭ പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും കന്യാസ്ത്രീ എന്നു പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്നും പി.സി.ജോര്‍ജ് മറുപടിയില്‍ പറഞ്ഞു. എന്നാല്‍, കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് എത്തിക്സ് കമ്മിറ്റിയുടെ നിരീക്ഷണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ പലതവണ ഇരക്കെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തിലായ വ്യക്തിയാണ് പി.സി.ജോര്‍ജ്. പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി.ജോര്‍ജ് പരസ്യമായി പിന്തുണച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment