ബൈക്ക് മോഷണം ; യുവാവ് അറസ്റ്റിൽ

January 22
10:55
2021
പുല്ലാട്: മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. റാന്നി പുല്ലൂപ്രം സ്വദേശി സുധീഷിനെ (സഞ്ജു-24) ആണ് മാരാമണ്‍ ഭാഗത്ത് കോയിപ്രം പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടു കടന്നു കളയാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ശൂരനാട് സ്റ്റേഷനില്‍ ബൈക്ക് മോഷണം നടത്തി പിടിയിലായവരുടെ സംഘത്തിലെ അംഗമാണ് സുധീഷ്.
അടൂര്‍, പന്തളം. എറണാകുളം, കോട്ടയം എന്നീ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. എസ്എച്ച്ഒ വി.ജോഷി, എസ്ഐമാരായ എം.ആര്. രാകേഷ്, എം.ടി. പ്രസാദ്, കെ.എസ്. ദീപു, സിപിഒമാരായ ബിന്ദുലാല്‍ ശ്രീജിത്ത്, പരശുറാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത സുധീഷിനെ റിമാന്‍ഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment