സൗദി ധനകാര്യ മന്ത്രാലയം വാട്സാപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി

റിയാദ്: വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്ന് രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാട്സാപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുമെന്നും അതിന് അനുമതി നല്‍കാത്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് വാട്സ് ആപ്പ് സേവനം ലഭ്യമാകില്ലെന്നും അടുത്തിടെയാണ് വാട്സാപ്പ് ഉപയോക്താക്കളെ അറിയിച്ചത്.
വാട്സാപ്പ് ഉപയോഗിക്കുന്ന മൊബൈലിന്റെ ഐ.പി അഡ്രസ്സ്, സ്ഥാനം എന്നിവ വ്യക്തമാക്കും. കൂടാതെ ഫോൺ നമ്പർ, അക്കൌണ്ട് ഇമേജുകള്‍, വാട്സാപ്പ് വഴി ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫേസ് ബുക്കിന് കൈമാറാന്‍ വാട്സാപ്പിന് സാധിക്കുന്നതാണ് പുതിയ മാറ്റം. ഇതേ തുടര്‍ന്ന് വാട്സാപ്പില്‍ നിന്ന് മാറി സിഗ്നല്‍ പോലുള്ള മറ്റ് ആപ്ലിക്കേഷനിലേക്ക് മാറുകയാണ് പല ഉപയോക്താക്കളും. അതിനിടെ വാട്സാപ്പ് സ്വകാര്യത നയം ഫെബ്രുവരി എട്ടു മുതല്‍ നടപ്പാകില്ലെന്ന് വാട്സാപ്പ് നടപ്പാകില്ലന്നുള്ള അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതോടെ വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ആശയകുഴപ്പവും ഉടലെടിത്തുണ്ട്
There are no comments at the moment, do you want to add one?
Write a comment