കൊല്ലം : കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂർ, കുന്നത്തൂർ മേഖലകളിൽ എൻഫോഴ്സ്മെന്റ് ആർ ടി ഒ ഡി. മഹേഷിന്റെ നേതൃത്വത്തിൽ ട്രാക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ടാസ്ക് ഫോഴ്സ്, വോളന്റിയേഴ്സ് ടീം എന്നിവ രൂപീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മേഖലയിലെ രൂപീകരണം നടന്നു. മുപ്പതുപേരടങ്ങുന്ന രണ്ട് പ്ലാറ്റൂണുകളുടെ പരിശീലനമാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര നാഥൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. വരുന്ന മാസങ്ങളിൽ ഇവർക്കായി വ്യത്യസ്തങ്ങളായ പരിശീലനങ്ങൾ നൽകി ഏതു ദുരന്തങ്ങളെയും നേരിടാൻ പര്യാപ്തരാക്കും.
പരിശീലനങ്ങളുടെ ഉദ്ഘാടനം റിട്ടയേർഡ് ആർ. ടി. ഒ. യും ട്രാക്ക് ചീഫ് അഡ്വൈസറുമായ ആർ. തുളസിധരൻപിള്ള നിർവ്വഹിച്ചു.പരിശീലനം സിദ്ധിച്ച വോളന്റിയേഴ്സ് സമൂഹത്തിന് മുതൽക്കൂട്ടാണെന്നുള്ളതിന്റെ തെളിവാണ് ഓഖിയിലും, പ്രളയത്തിലും, കോവിഡിലും ട്രാക്ക് വോളന്റിയേഴ്സും ദുരന്ത നിവാരണ സേനയും നടത്തിയ പ്രവർത്തനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ അധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ജോയിന്റ് സെക്രട്ടറി സാബു ഓലയിൽ, എം വി ഐ സന്തോഷ്, ട്രാക്ക് എക്സിക്യൂറ്റീവ് അംഗങ്ങളായ എം വി ഐ ബിനു ജോർജ്, ഷിബു പാപ്പച്ചൻ എന്നിവർ സംസാരിച്ചു. എം വി ഐ സന്തോഷിന് കൊട്ടാരക്കര മേഖലയുടെ കോർഡിനേഷൻ എൻഫോഴ്സ്മെന്റ് ആർ ടി ഒ ഡി മഹേഷ് നൽകി.
ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ശരത് ചന്ദ്രൻ, ട്രാക്ക് ട്രഷറർ ബിനുമോൻ, നഴ്സ് മുകേഷ് എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി