പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31ലേക്ക് മാറ്റി

January 14
09:53
2021
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചു. ജനുവരി 16-ല്‍നിന്ന് ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് .
ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്സിന് വിതരണം തുടങ്ങാനിരിക്കവെയാണ് നടപടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment